Tuesday, 21 April 2015



"ഇന്‍വിസിബിള്‍ വിംഗ്സ്"
-------------------------------------------
ദൈവം നമുക്കെല്ലാവര്‍ക്കും ചിറകുകള്‍ തന്നിട്ടുണ്ട്, അത് കണ്ടെത്താനോ,കണ്ടെത്തിയാല്‍ തന്നെ,അതിനെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനോ നമ്മൂക്കാവുന്നില്ല. -ധൈര്യമില്ല എന്ന് പറയുന്നതാവും ശരി. പലപ്പോഴും മനസ്സ്‌ നമ്മോട് പറയുന്നുണ്ട്‌ നമ്മള്‍ തിരഞ്ഞെടുക്കേണ്ട വഴികളെ പറ്റി. ഈ ജീവിതത്തിലെ പല തിരക്കുകളും നമ്മെ അതില്‍ നിന്നും മുഖം തിരിച്ച് നിര്‍ത്തുന്നു. അത്ത രത്തിലുള്ള തിക്കിലും തിരക്കിലും പെടാതെ, തന്റെ അദ്ര്യശ്യമായ ചിറകുകളെ തിരിച്ചറിഞ്ഞ്‌ പറന്നുയര്‍ന്നു കൊണ്ടിരിക്കുന്ന കൊച്ചി സ്വദേശികളായ വിജയന്റേയും, മോഹനയുടെയും ജീവിതമാണ് "ഇന്‍വിസിബിള്‍ വിംഗ്സ്" എന്ന കൊച്ചു ഡോക്യൂമെന്ററി സിനിമ പറയുന്നത്‌. 



വിജയന്റെ സ്വപ്നം, മോഹനയുടെയും....!!
--------------------------------------------------------------------

"നിങ്ങള്‍ സ്വപ്നത്തെ പിന്തുടര്‍ന്ന് ജയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവേണ്ടി ആല്‍മര്ഥമായി പരിശ്രമിക്കുക, ഒരു ശക്തിക്കും നിങ്ങളെ പിന്‍ന്തിരിപ്പിക്കാനാവില്ല...."

ഇതാണ് വിജയന്‌ എല്ലാവരോടുമായി പറയാനുള്ളത്. 

കാരണം പലര്‍ക്കും സ്വപ്നങ്ങളുണ്ട്‌, ആല്‍മര്ഥമായി ആഗ്രഹിക്കുന്നുമുണ്ട്‌, പക്ഷേ മുന്നില്‍ വന്നു ഭവിക്കുന്ന വെല്ലുവിളികളെ ധൈര്യപ്പൂര്‍വം നേരിടാനുള്ള മാനോധൈര്യം പലപ്പോഴും ഇല്ലാതെ പോകുന്നു.


    കൊച്ചിയില്‍ ഒരു കൊച്ചു ടീ ഷോപ്പ്‌  നടത്തുന്ന ഇവര്‍ക്ക് എന്താണ് ഇത്ര വലിയ സ്വപ്നം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല... കാരണം മനുഷ്യന്റെ ബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ അപ്രാപ്യം എന്ന് തോന്നുമെങ്കിലും, എല്ലാം തങ്ങളുടെ വരുതിയില്‍ കൊണ്ട് വരുകയാണ്, ജീവിതത്തിന്റെ മധ്യാഹ്നാം പിന്നിട്ട ഈ ദമ്പതികള്‍.

ലോകമൊന്ന് ചുറ്റി കാണുക...!!

--------------------------------------------
ലോകമൊന്ന് ചുറ്റി കാണുക എന്ന വലിയ (നമ്മെ സംബന്ധിച്ച്‌...) സ്വപ്നമാണ് ഈ ദമ്പതികള്‍ പ്രവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നത്‌...!
 ഇതിനോടകം തന്നെ ഏകദേശം 16 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇതില്‍ യു.കെ, ഫ്രാന്‍സ്‌, ആസ്ട്രിയ. ഈജിപ്ത് തുടങ്ങിയ പ്രമുഘ രാജ്യങ്ങളും ഉള്‍പ്പെടും.  


 എന്നാല്‍ തന്റെ പ്രിയ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍,   ഒന്നു മാത്രം ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല, യു. എസ്...!! എന്നാല്‍ തന്റെ ആ സ്വപ്നവും ഇപ്പോള്‍ സാധിച്ചിരിക്കുന്നു എന്ന് ഈയ്യിടെ കണ്ട ഫേസ്ബുക്ക് സ്റ്റാറ്റസ്‌, Vijayan Mohana​ ,Washington, D.C April 14 at 11:07am. വ്യക്തമാക്കുന്നു....!!

(തുടരും...)

Jimsun-aluR

No comments:

Post a Comment